
എറണാകുളം പ്രസ് ക്ലബ്ബ് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തവരില്‍ പ്രമുഖനും പ്രശസ്തനായ നിയമകാര്യലേഖകനുമായിരുന്ന സി.വി. പാപ്പച്ചന്‍റെ പേരില്‍ എറണാകുളം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് തിരുവനന്തപുരം ലേഖകന്‍ ബി. ശ്രീജന്‍ അര്‍ഹനായി. അഭയ കൊലക്കേസില്‍ രാസപരിശോധന റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി ഫോറന്‍സിക് ലാബ് വര്‍ക്ക് ബുക്ക് തിരുത്തിയെന്ന എക്സ്ക്ലുസീവ് റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. സീനിയര്‍ പത്രപ്രവര്‍ത്തകരായ ഷാജി ജേക്കബ്, സി. ശ്രീകുമാര്‍, എസ്. ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്