
പ്രമുഖ പത്രപ്രവര്‍ത്തകനും മാതൃഭൂമി കൊച്ചി യൂണിറ്റിലെ ന്യൂസ് എഡിറ്ററുമായ കെ.ജി ജ്യോതിര്‍ഘോഷിനെ റിലയന്‍സ് റീട്ടെയ്ല്‍ കേരളത്തിലെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജരായി നിയമിച്ചു. മാതൃഭൂമിയിലെ ജോലി രാജിവച്ച് ജ്യോതിര്‍ഘോഷ് റിലയന്‍സില്‍ ചേര്‍ന്നു. റിലയന്‍സ് റീട്ടെയിലിന്‍റെ മെന്‍റര്‍ ആയ ഡോ ജി സി ഗോപാലപിള്ളയുടെ താല്‍പര്യപ്രകാരമാണ് ജ്യോതിര്‍ഘോഷ് പുതിയ പദവി ഏറ്റെടുത്തത്.
കേരളത്തിലെ ചില്ലറ വ്യാപാര രംഗത്ത് ചുവടുറപ്പിക്കുന്ന റിലയന്‍സ് കൊച്ചിയില്‍ ഇരുപത് സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉടനെ തുറക്കുന്നത്. ജില്ലയിലൊട്ടാകെ 45 ഔട്ട് ലെറ്റുകളാണ് കന്പനി ഉദ്ദേശിക്കുന്നത്