വിക്ടര്‍ ജോര്‍ജ് അനുസ്മരണവും ചിത്രകലാ ക്യാംപും
മലവെള്ളപ്പാച്ചിലില്‍ ജീവന്‍ വെടിഞ്ഞ പ്രസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്‍റെ അനുസ്മരണദിനത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാംപും അനുസ്മരണസമ്മേളനവും നടത്തി. പ്രശസ്ത ചിത്രകാരന്‍ കലാധരന്‍ ക്യാംപിന് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ്റ്
എംവി ദേവന്‍ ഉദ്ഘാടനം ചെയ്തു. കലാധരന്‍, ഇന്ദു ഫ്രാന്‍സിസ്, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പാടം, സതീഷ് വെള്ളിനേഴി എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്.
പ്രസ് ക്ലബ്ബ് മീഡിയ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. എസ്. സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിക്ടര്‍ ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനായ ഫിറോസ് ബാബു അനുസ്മരണ പ്രസംഗം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ആന്‍റണി ജോണ്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എന്‍. വേണുഗോപാല്‍, ട്രഷറര്‍ കെ.എസ്. സുധി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മറ്റ് പ്രസ് ക്ലബ്ബുകളിലും അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.
മലവെള്ളപ്പാച്ചിലില്‍ ജീവന്‍ വെടിഞ്ഞ പ്രസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്‍റെ അനുസ്മരണദിനത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാംപും അനുസ്മരണസമ്മേളനവും നടത്തി. പ്രശസ്ത ചിത്രകാരന്‍ കലാധരന്‍ ക്യാംപിന് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ്റ്
എംവി ദേവന്‍ ഉദ്ഘാടനം ചെയ്തു. കലാധരന്‍, ഇന്ദു ഫ്രാന്‍സിസ്, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പാടം, സതീഷ് വെള്ളിനേഴി എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്.പ്രസ് ക്ലബ്ബ് മീഡിയ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. എസ്. സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിക്ടര്‍ ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനായ ഫിറോസ് ബാബു അനുസ്മരണ പ്രസംഗം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ആന്‍റണി ജോണ്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എന്‍. വേണുഗോപാല്‍, ട്രഷറര്‍ കെ.എസ്. സുധി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മറ്റ് പ്രസ് ക്ലബ്ബുകളിലും അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.