Sunday, June 10, 2007

പ്രസ് ക്ലബ്ബിന് പുതിയ മുഖം


2007 മെയ് 30ന് നടന്ന പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് ആന്‍റണി ജോണാണ് പുതിയ പ്രസിഡന്‍റ്. സെക്രട്ടറിയായി മാതൃഭൂമിയിലെ പി.എന്‍. വേണുഗോപാലിനെയും തെരഞ്ഞെടുത്തു. 2001 - 2003 കാലഘട്ടത്തിലും വേണുഗോപാല്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പ്രസ് ക്ലബ്ബിന്‍റെ നവീകരണം നടന്നതും വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു.

മറ്റു ഭാരവാഹികള്‍: രാജു പോള്‍ (മംഗളം), വിനോദ്കുമാര്‍ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്) -(വൈസ് പ്രസിഡന്‍റുമാര്‍), അഭിലാഷ്.ജി.നായര്‍ ( ഏഷ്യാനെറ്റ് ന്യൂസ്), ആര്‍.ആര്‍. ജയറാം (ജന്മഭൂമി) - ജോയിന്‍റ് സെക്രട്ടറിമാര്‍), കെ.എസ്. സുധി (ദ ഹിന്ദു) - ട്രഷറര്‍.

നിര്‍വാഹകസമിതി അംഗങ്ങളായി എം.എം. ഷംസുദ്ദീന്‍ (സിറാജ്), വില്‍സണ്‍ വടക്കുംചേരി (സായാഹ്നകൈരളി), എം.എസ്. സജീവന്‍ (കേരള കൗമുദി), പ്രഭില്‍കുമാര്‍ (സൂര്യ ടി.വി), ശ്രീകുമാര്‍ (വീക്ഷണം), സൂഫി മുഹമ്മദ് (മാധ്യമം).

Sunday, April 29, 2007

പ്രധാന പ്രവര്‍ത്തനങ്ങള്‍

പ്രധാന പ്രവര്‍ത്തനങ്ങള്‍

കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ എറണാകുളം ജില്ലാ ഘടകമാണ് എറണാകുളം പ്രസ് ക്ലബ്ബ്. തൊഴിലാളി യൂണിയന്‍ കേന്ദ്രമെന്ന നിലയില്‍ അച്ചടി, ദൃശ്യമാധ്യമങ്ങളിലെ പ്രവര്‍ത്തകരുടെ തൊഴില്‍പരമായ അവകാശങ്ങളുടെ സംരക്ഷണവും വെല്‍ഫയര്‍ പ്രവര്‍ത്തനങ്ങളുമാണ് പ്രധാന ലക്ഷൃം. നാലു നിലകളും റൂഫ്ടോപ്പുമുള്ള ഒരു കെട്ടിടം പ്രസ് ക്ലബ്ബിന് സ്വന്തമായുണ്ട്. രണ്ടാം നിലയിലാണ് മീഡിയ ഹാള്‍. കൊച്ചിയിലെ പ്രധാന മാധ്യമകേന്ദ്രവും വാര്‍ത്താഉറവിടവുമാണ് പ്രസ് ക്ലബ്ബ്.
മാധ്യമസ്ഥാപനങ്ങളുടെ സാന്പത്തികസഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കുന്ന പ്രസ് ക്ലബ്ബ് മുന്നൂറോളം അംഗങ്ങളുടെ പെന്‍ഷന്‍ പ്രീമിയം, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ പ്രധാന സംഭവവികാസങ്ങളിലും സേവനപ്രവര്‍ത്തനങ്ങളിലും പ്രസ് ക്ലബ്ബ് സഹകരിക്കുന്നു.

2005 - 2007ലെ ഭാരവാഹികള്‍

2007ലെ പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ പി.കെ. ഫല്‍ഗുനന്‍ പ്രസിഡന്‍റും വി.ആര്‍. രാജമോഹന്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് അധികാരമേറ്റത്. പി.കെ. ഫല്‍ഗുനന്‍ പിന്നീട് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പി. ജയനാഥ് പ്രസിഡന്‍റായി. ജാവേദ് പര്‍വേശ്, നിജാസ് ജ്യുവല്‍ (വൈസ് പ്രസിഡന്‍റുമാര്‍), കൃഷ്ണകുമാര്‍, രജീഷ് റഹ്മാന്‍ (ജോയിന്‍റ് സെക്രട്ടറി), ആര്‍. ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരാണ് ഈ കാലയളവിലെ മറ്റ് പ്രധാന ഭാരവാഹികള്‍