Monday, June 18, 2007

പ്രസ് ക്ലബ്ബ് പുരസ്കാരങ്ങള്‍

2006ലെ പി.എസ്. ജോണ്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വേദിയിലേക്ക് ആനയിക്കുന്നു.

2006 - 2007 കാലയളവില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍



  • പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2005) - അടൂര്‍ ഗോപാലകൃഷ്ണന്‍


  • പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006) - കെ.ആര്‍. ഗൗരിയമ്മ


  • സി.പി. മമ്മു എന്‍ഡോവ്മെന്‍റ് പുരസ്കാരം (2006) - പി.കെ. പ്രകാശ്


  • ആര്‍ട്ടിസ്റ്റ് വി.എം. ബാലന്‍ അവാര്‍ഡ് (2006) - വി.എസ്. ഷൈന്‍


  • സി.വി. പാപ്പച്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006-07) - ബി. ശ്രീജന്‍

Thursday, June 14, 2007

ബി. ശ്രീജന് സി.വി. പാപ്പച്ചന്‍ പുരസ്കാരം


എറണാകുളം പ്രസ് ക്ലബ്ബ് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തവരില്‍ പ്രമുഖനും പ്രശസ്തനായ നിയമകാര്യലേഖകനുമായിരുന്ന സി.വി. പാപ്പച്ചന്‍റെ പേരില്‍ എറണാകുളം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് തിരുവനന്തപുരം ലേഖകന്‍ ബി. ശ്രീജന്‍ അര്‍ഹനായി. അഭയ കൊലക്കേസില്‍ രാസപരിശോധന റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി ഫോറന്‍സിക് ലാബ് വര്‍ക്ക് ബുക്ക് തിരുത്തിയെന്ന എക്സ്ക്ലുസീവ് റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. സീനിയര്‍ പത്രപ്രവര്‍ത്തകരായ ഷാജി ജേക്കബ്, സി. ശ്രീകുമാര്‍, എസ്. ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്

Sunday, June 10, 2007

പ്രസ് ക്ലബ്ബിന് പുതിയ മുഖം


2007 മെയ് 30ന് നടന്ന പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് ആന്‍റണി ജോണാണ് പുതിയ പ്രസിഡന്‍റ്. സെക്രട്ടറിയായി മാതൃഭൂമിയിലെ പി.എന്‍. വേണുഗോപാലിനെയും തെരഞ്ഞെടുത്തു. 2001 - 2003 കാലഘട്ടത്തിലും വേണുഗോപാല്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പ്രസ് ക്ലബ്ബിന്‍റെ നവീകരണം നടന്നതും വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു.

മറ്റു ഭാരവാഹികള്‍: രാജു പോള്‍ (മംഗളം), വിനോദ്കുമാര്‍ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്) -(വൈസ് പ്രസിഡന്‍റുമാര്‍), അഭിലാഷ്.ജി.നായര്‍ ( ഏഷ്യാനെറ്റ് ന്യൂസ്), ആര്‍.ആര്‍. ജയറാം (ജന്മഭൂമി) - ജോയിന്‍റ് സെക്രട്ടറിമാര്‍), കെ.എസ്. സുധി (ദ ഹിന്ദു) - ട്രഷറര്‍.

നിര്‍വാഹകസമിതി അംഗങ്ങളായി എം.എം. ഷംസുദ്ദീന്‍ (സിറാജ്), വില്‍സണ്‍ വടക്കുംചേരി (സായാഹ്നകൈരളി), എം.എസ്. സജീവന്‍ (കേരള കൗമുദി), പ്രഭില്‍കുമാര്‍ (സൂര്യ ടി.വി), ശ്രീകുമാര്‍ (വീക്ഷണം), സൂഫി മുഹമ്മദ് (മാധ്യമം).

Sunday, April 29, 2007

പ്രധാന പ്രവര്‍ത്തനങ്ങള്‍

പ്രധാന പ്രവര്‍ത്തനങ്ങള്‍

കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ എറണാകുളം ജില്ലാ ഘടകമാണ് എറണാകുളം പ്രസ് ക്ലബ്ബ്. തൊഴിലാളി യൂണിയന്‍ കേന്ദ്രമെന്ന നിലയില്‍ അച്ചടി, ദൃശ്യമാധ്യമങ്ങളിലെ പ്രവര്‍ത്തകരുടെ തൊഴില്‍പരമായ അവകാശങ്ങളുടെ സംരക്ഷണവും വെല്‍ഫയര്‍ പ്രവര്‍ത്തനങ്ങളുമാണ് പ്രധാന ലക്ഷൃം. നാലു നിലകളും റൂഫ്ടോപ്പുമുള്ള ഒരു കെട്ടിടം പ്രസ് ക്ലബ്ബിന് സ്വന്തമായുണ്ട്. രണ്ടാം നിലയിലാണ് മീഡിയ ഹാള്‍. കൊച്ചിയിലെ പ്രധാന മാധ്യമകേന്ദ്രവും വാര്‍ത്താഉറവിടവുമാണ് പ്രസ് ക്ലബ്ബ്.
മാധ്യമസ്ഥാപനങ്ങളുടെ സാന്പത്തികസഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കുന്ന പ്രസ് ക്ലബ്ബ് മുന്നൂറോളം അംഗങ്ങളുടെ പെന്‍ഷന്‍ പ്രീമിയം, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ പ്രധാന സംഭവവികാസങ്ങളിലും സേവനപ്രവര്‍ത്തനങ്ങളിലും പ്രസ് ക്ലബ്ബ് സഹകരിക്കുന്നു.

2005 - 2007ലെ ഭാരവാഹികള്‍

2007ലെ പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ പി.കെ. ഫല്‍ഗുനന്‍ പ്രസിഡന്‍റും വി.ആര്‍. രാജമോഹന്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് അധികാരമേറ്റത്. പി.കെ. ഫല്‍ഗുനന്‍ പിന്നീട് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പി. ജയനാഥ് പ്രസിഡന്‍റായി. ജാവേദ് പര്‍വേശ്, നിജാസ് ജ്യുവല്‍ (വൈസ് പ്രസിഡന്‍റുമാര്‍), കൃഷ്ണകുമാര്‍, രജീഷ് റഹ്മാന്‍ (ജോയിന്‍റ് സെക്രട്ടറി), ആര്‍. ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരാണ് ഈ കാലയളവിലെ മറ്റ് പ്രധാന ഭാരവാഹികള്‍